കെല്ട്രോണ് നടത്തുന്ന ടെലിവിഷന് ജേണലിസം കോഴ്സില് കോഴിക്കോട് സെന്ററില് സീറ്റുകള് ഒഴിവുണ്ട്. താത്പര്യമുള്ള ബിരുദധാരികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള് സഹിതം നേരിട്ടെത്തി ഒക്ടോബര് 30 നകം അപേക്ഷിക്കാം.
പഠന സമയത്ത് വാര്ത്താ ചാനലില് പരിശീലനം, ഇന്റേണ്ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്ക്ക് വിധേയമായി ലഭിക്കും. വിലാസം – കെല്ട്രോണ് നോളജ് സെന്റര്, അംബേദ്കര് ബില്ഡിംഗ്, റെയില്വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് – 673002 ഫോണ്– 9544958182, 8137969292.