അടിമാലി ട്രൈബല്‍ ഡെവല്പ്പമെന്റ് ഓഫീസിന്റെ പരിധിയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ താളുങ്കണ്ടം സാമൂഹ്യ പഠന മുറിയില്‍ ഒഴിവുള്ള ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള ബി.എഡ്/ ടി.ടി.സി/ പി.ജി/ ബിരുദം/ പ്ലസ് ടു, യോഗ്യതയുള്ളവരായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുo.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 09 ന് രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവല്പ്പമെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ കൂടി ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ – 04864224399, 9496070355 എന്നീ നമ്പറുകളിലേയ്ക്ക് വിളിക്കാവുന്നതാണ്.