അനധികൃത ഭാഗ്യക്കുറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി വില്‍പ്പന കേന്ദ്രങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി.ബിജുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. അവസാനത്തെ നാലക്കം ഒരു പോലെ വരുന്ന 12 സീരിസില്‍ കൂടുതല്‍ സെറ്റാക്കി വില്‍ക്കരുതെന്ന ഉത്തരവ് ലംഘിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. നിയമം ലംഘിക്കുന്ന ഏജന്റുമാര്‍ക്കെതിരെ ഏജന്‍സി റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. ജൂനിയര്‍ സൂപ്രണ്ട് സി.ബി സന്ദേശ് , ക്ലാര്‍ക്ക് മാരായ ഷിജോ ആന്റണി, കെ.കെ നാരായണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.