വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിൽ വിവിധ തസ്തികകളിൽ ഹോണറേറിയം നിരക്കിൽ താത്ക്കാലിക നിയമനം നടത്തുന്നു. കെയർ ടേക്കർ- പ്ലസ് ടു, ട്യൂഷൻ ടീച്ചർ- ബി.എഡ്, കുക്ക് -എട്ടാംതരമാണ് യോഗ്യത. ക്രാഫ്റ്റ്, ഡ്രോയിങ്, യോഗ, മ്യൂസിക്, സ്‌പോർട്‌സ്, തയ്യൽ അധ്യാപക തസ്തികകളിലേക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കെയർടേക്കർ, ട്യൂഷൻ- തയ്യൽ ടീച്ചർ തസ്തികയ്ക്ക് 25- 40 വയസാണ് പ്രായപരിധി. ബാക്കിയുള്ള തസ്തികയിലേക്ക് 25- 50 വയസ്സാണ് പ്രായപരിധി.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ്, മുട്ടികുളങ്ങര, പാലക്കാട് വിലാസത്തിൽ അയക്കണം. തുടർ നടപടികൾക്കായി അപേക്ഷയിൽ മെയിൽ ഐ.ഡി, വാട്‌സ്ആപ്പ് നമ്പർ നിർബന്ധമായും ചേർക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2556494.