ആലപ്പുഴ: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്‍റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയില്‍ ദേശീയ പാതയില്‍ നിന്നും സി. കേശവന്‍ പാലം വരെയുള്ള 750 മീറ്റര്‍ നീളം വരുന്ന റോഡിന്‍റെ നിര്‍മാണമാണ് ആരംഭിച്ചത്.
കനാല്‍ ജംഗ്ഷനു സമീപം ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഷീബ രാകേഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദര്‍ശനന്‍, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എസ്. മായാദേവി, ബി.ഡി.ഒ. എം. മഞ്ജു എന്നിവര്‍ സന്നിഹിതരായി.