സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ 47 കേസുകള്‍ പരിഗണിച്ചു. 11 പരാതികള്‍ തീര്‍പ്പാക്കി. യാദവ സമുദായ ദമ്പതികളെ ജാതി ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. മറ്റു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗ് നവംബര്‍ 16 ന് നടക്കും.