വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള വിജിലന്‍സ് വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം കനറാ ബാങ്ക് റീജിയനല്‍ ഓഫീസില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അഴിമതി മുക്തരാകാന്‍ ഉദ്യോഗസ്ഥരും പൊതു സമൂഹവും തയ്യാറാകുമ്പോള്‍ മാത്രമെ അഴിമതിമുക്ത ഭാരതം യാഥാര്‍ഥ്യമാകുകയെന്ന് സബ്കലക്ടര്‍ പറഞ്ഞു. അഴിമതിക്കെതിരായ ബോധവത്ക്കരണം സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുണ്ടാകണം. അഴിമതി രാജ്യത്തിന്റെ വികസനത്തെ എത്രമാത്രം പിറകോട്ടടിക്കുന്നു എന്ന് പുതുതലമുറ മനസിലാക്കണം. നിയമബോധം വളര്‍ത്തിയുള്ള ഇടപെടലാണ് ഇതിനാവശ്യമെന്നും സബ്കലക്ടര്‍ പറഞ്ഞു.

അഴിമതി വിരുദ്ധമനുഷ്യവകാശ ഫോറവും കനറാ ബാങ്ക് റീജിയണല്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കനറാ ബാങ്ക് മലപ്പുറം റിജിയണല്‍ മാനേജര്‍ ഷീബ സഹജന്‍ അധ്യക്ഷയായി. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം. ഗംഗാധരന്‍, പി. ജ്യോതീന്ദ്രകുമാര്‍, ജില്ലാ വിജിലന്‍സ് സമിതി അംഗം മഠത്തില്‍ രവി, ആന്റി കറപ്ക്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ സെക്രട്ടറിമാരായ റിയാസ് ഒതായി, സുഭാഷ് പടിഞ്ഞാറ്റുമുറി, കനറ ബാങ്ക് മാനേജര്‍ പി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.