സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ (ഋജകജ) യുടെ ഭാഗമായി പഞ്ചായത്ത് തല നോഡല്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപനതല സെക്രട്ടറിമാര്‍ക്കും അസി. നോഡല്‍ ഓഫീസര്‍മാരായ വി.ഇ ഒ മാര്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. കില കോര്‍ഡിനേറ്റര്‍ ജോബിസണ്‍ ജെയിംസ്, ഐ.സ്.ഒ കോര്‍ഡിനേറ്റര്‍ എ.എം റാഷിദ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ബീനാ വിജയന്‍ , വി.ഉഷാകുമാരി, വി.വി പാര്‍വതി, സി.യൂസഫ് , കെ.ജുബൈര്‍ എന്നിവര്‍ സംസാരിച്ചു