ആരോഗ്യരംഗത്ത് പ്രൊഫഷനലുകളെ കണ്ടെത്തുന്നതിന് പ്രത്യേക ക്രാഷ് കോഴ്സ് ട്രെയിനിങ് ആരംഭിക്കുന്നു. കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായാണ് മിനിസ്ട്രി ഓഫ് സ്‌കില്‍ ഡവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രനര്‍ഷിപ്പ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. ജില്ലാഭരണകൂടവും നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കല്‍ കെയര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്വിപ്മെന്റ് ടെക്‌നോളജി, ഫ്‌ളബോട്ടമിസ്റ്റ് എന്നിങ്ങനെ ഹെല്‍ത്ത്കെയര്‍ വിഭാഗം സ്‌കില്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച ആറ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ജോബ് റോള്‍ രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ബേസിക് ഫ്‌ളബോട്ടമിസ്റ്റ് എന്നീ കോഴ്‌സുകളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. സയന്‍സ് വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ കോഴ്സിലേക്കും അപേക്ഷിക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലും, തിരൂര്‍ ജില്ലാ ഹോസ്പിറ്റലിലുമാണ് ക്ലാസുകള്‍ നടക്കുന്നത്. 18നും 35 നും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ക്ലാസുകള്‍ ഒക്ടോബര്‍ അവസാന വാരത്തോടുകൂടി ആരംഭിക്കും. 21 ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷം ഗവണ്‍മെന്റ് ആശുപത്രികളില്‍ മൂന്ന്മാസ ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ – ബേസിക്, ഫ്‌ളബോട്ടമിസ്റ്റ് എന്നിവയില്‍ ഓരോ കോഴ്‌സിലേക്കും 40 വീതം അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഒരു അപേക്ഷകന് ഒരു കോഴ്‌സിന് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പി.എം.കെ.വി.വൈയുടെ എന്‍.എസ്.ക്യു.എഫ് അലൈന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ https://docs.google.com/forms/d/e/1FAIpQLScUhQhjsUUr5PJXOnn7XSc3BA5SK6YGuAY2CdYM3GhNwslVA/viewform?usp=sf_link ല്‍ കയറി ഗൂഗിള്‍ ഫോം ഒക്ടോബര്‍ 31നകം പൂരിപ്പിച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌കില്‍ കോഓര്‍ഡിനേറ്ററുമായി(districtskillcoordinatormpm@gmail.com) ബന്ധപ്പെടാം.
