സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് മരുന്ന് ബുക്ക് ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 27 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മേത്തല ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും പ്രതിരോധ ഗുളികകൾ നൽകും. തുടർന്ന് സ്കൂളുകളിൽ അദ്ധ്യാപകരുടെ സഹകരണത്തോടെ നേരിട്ടും മരുന്ന് വിതരണം ചെയ്യും. ഗവ.കെ.കെ.ടി.എം ഹയർസെക്കന്ററി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.മനീഷ, വാർഡ് കൗൺസിലർ സുമേഷ്, ആശാ ആനന്ദ്,
ഡോ. ഒ ജി വിനോദ്, ഡോ.മിഥുൻ, ഹെഡ്മിസ്ട്രസ് ലത എന്നിവർ പങ്കെടുത്തു.