കൊല്ലം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.1047 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 700 പേര്‍ക്കും വിദേശത്തു നിന്നുമെത്തിയ രണ്ട് പേർക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 107 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ- 17, കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിൽ 14 വീതവും കൊട്ടാരക്കര- 11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ-38, ഇളമാട്-35, ആദിച്ചനല്ലൂർ-29, ചിതറ-19, ശാസ്താംകോട്ട, ചിറക്കര എന്നിവിടങ്ങളിൽ 18 വീതവും ഇളമ്പള്ളൂർ-16, നിലമേൽ-15, നെടുമ്പന-14, തൃക്കരുവ-13, തഴവ-12, തേവലക്കര-11, കരീപ്ര,വിളക്കുടി, ശൂരനാട് തെക്ക്, ഇട്ടിവ പ്രദേശങ്ങളിൽ 10 വീതവും പൂതക്കുളം, പത്തനാപുരം, ചാത്തന്നൂർ, ചടയമംഗലം, കല്ലുവാതുക്കൽ, കിഴക്കേ കല്ലട ഭാഗങ്ങളിൽ ഒൻപത് വീതവും അഞ്ചൽ, അലയമൺ, കടയ്ക്കൽ, കുണ്ടറ, ചവറ, തലവൂർ, നീണ്ടകര, പവിത്രേശ്വരം, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ എട്ട് വീതവും ശൂരനാട് വടക്ക്, പേരയം, പൂയപ്പള്ളി, പിറവന്തൂർ, ഏരൂർ പ്രദേശങ്ങളിൽ ഏഴ് വീതവും കുളക്കട, കുളത്തൂപ്പുഴ, തൃക്കോവിൽവട്ടം, തെന്മല, വെളിയം, മയ്യനാട് ഭാഗങ്ങളിൽ ആറ് വീതവും മേലില, പോരുവഴി, ക്ലാപ്പന, കുന്നത്തൂർ, കരവാളൂർ, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിൽ അഞ്ച് വീതവും കുലശേഖരപുരം, തൊടിയൂർ, പന്മന, പെരിനാട്, പടിഞ്ഞാറേ കല്ലട പ്രദേശങ്ങളിൽ നാല് വീതവും മൈലം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതർ.
മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.