കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്. മൂന്ന് വർഷത്തെ പോളിടെക്‌നിക് സിവിൽ ഡിപ്ലോമയോ രണ്ടുവർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയോ ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത. ബികോം വിത്ത് പി.ജി.ഡി.സി.എ അക്കൗണ്ടിംഗാണ് അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കുള്ള യോഗ്യത.
അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും മുൻപരിചയം അഭിലഷണീയം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും ഉൾപ്പെടെ പൂർണമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04924 230157