ജില്ലയിലെ കർഷകരിൽ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിൻ്റെ തുക കർഷകർക്ക് നാളെ മുതൽ ( ഒക്ടോബർ 28) ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. കേന്ദ്ര സർക്കാർ വിഹിതമായ 19.40 രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 8.60 രൂപയും ചേർത്ത് 28 രൂപയാണ് ഒരു കിലോ നെല്ലിന് കർഷകന് വിലയായി ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. കിലോയ്ക്ക് 27.48 രൂപയുണ്ടായിരുന്നതാണ് 28 രൂപയായി ഉയർത്തിയിട്ടുള്ളത്.