ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളായി ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആറ് ക്യാമ്പുകളിലായി 141 കുടുംബങ്ങളിലെ 366 പേരാണ് കഴിയുന്നത്.

മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂള്‍, കാരാപ്പാടം എല്‍ പി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളിലെ ക്യാമ്പില്‍ നിലവില്‍ 106 കുടുംബങ്ങളിലെ 289 പേരാണുള്ളത്.

ആലത്തൂര്‍ താലൂക്കിലെ ഉപ്പുമണ്ണ് പാറശ്ശേരി അങ്കണവാടിയില്‍ ഒരു കുടുംബങ്ങളിലെ രണ്ട് പേരാണുള്ളത്.

അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എല്‍.പി.എസ്സിലുമായി 34 കുടുംബങ്ങളിലെ 75 പേരാണ് കഴിയുന്നത്.