എറണാകുളം- സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
അഞ്ചു വര്‍ഷം കൊണ്ട് ജില്ലയിലെ അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന സംസ്ഥാനതല പദ്ധതി പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കുള്ള സഹായ പദ്ധതികള്‍ ആവിഷ്കരിക്കും. ജനപങ്കാളിത്തത്തോടെ ഓരോ വാർഡിലും വിവരം ശേഖരിക്കും. ഭക്ഷണമില്ലായ്മ , സുരക്ഷിതമായ വാസസ്ഥലമില്ലായ്മ , അടിസ്ഥാന വരുമാനമില്ലായ്മ , ആരോഗ്യപരമായ ദു: സ്ഥിതി എന്നീ ഘടകങ്ങൾ ബാധകമായ കുടുംബങ്ങളെയും വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്തവരെയും കണ്ടെത്തും. തദ്ദേശ സ്വയം ഭരണ തലത്തിലും വാര്‍ഡ് തലത്തിലും ഇതിൻറെ ഭാഗമായിജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സംംഘടിപ്പിക്കും, ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലും ഇതിൻറെ ഭാഗമായി മെക്രോ പ്ലാനുകള്‍ രൂപീകരുക്കും. വാര്‍ഡ് തല സമിതികളിലും സന്നദ്ധ സംഘടന തലത്തിലും ഫലപ്രദമായ ചര്‍ച്ച നടത്തി ജനകീയ ക്യാംപയിനുകളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും.
സിബി അഗസ്റ്റിൻ ഷിൻജു കുര്യൻ , സൈഫുദ്ദിൻ, ഡോ.ചിത്ര , കെ. കെ രവി , ജില്ലാ ഫെസിലേറ്ററ്റർ ജൂബൈരിയ ഐസക് , ജില്ലാതല നോഡല്‍ ഓഫീസര്‍ ട്രീസ ജോസ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.