കൊല്ലത്ത് 790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 787 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 147 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-28, പരവൂർ- 27, പുനലൂർ- 14
കൊട്ടാരക്കര- 13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ 33 വീതവും കല്ലുവാതുക്കൽ -29, ചവറ- 21, വെളിയം, തെന്മല ഭാഗങ്ങളിൽ 20 വീതവും ഇടമുളയ്ക്കൽ- 17, മേലില,പവിത്രേശ്വരം, കുളത്തുപ്പുഴ, അഞ്ചൽ മേഖലകളിൽ 16 വീതവും കൊറ്റങ്കര -15, മൈലം -14, ഇട്ടിവ -13, വെട്ടിക്കവല, തൃക്കോവിൽവട്ടം, ചിതറ,കുണ്ടറ എന്നിവിടങ്ങളിൽ 12 വീതവും പേരയം, പൂതക്കുളം, ചിറക്കര, ഇളമ്പള്ളൂർ, ആദിച്ചനെല്ലൂർ ഭാഗങ്ങളിൽ 11 വീതവും പൂയപ്പള്ളി,നെടുമ്പന, നീണ്ടകര,ചാത്തന്നൂർ, എന്നിവിടങ്ങളിൽ ഒമ്പത് വീതവും വിളക്കുടി- എട്ട്, തെക്കുംഭാഗം,കരീപ്ര, കടയ്ക്കൽ,ഇളമാട്, പ്രദേശങ്ങളിൽ ഏഴ് വീതവും പിറവന്തൂർ, പന്മന,പനയം, തലവൂർ, കുന്നത്തൂർ,ആര്യങ്കാവ് മേഖലകളിൽ ആറു വീതവും മയ്യനാട് -അഞ്ച്, ശൂരനാട് വടക്ക്, ശാസ്താംകോട്ട, കുളക്കട, അലയമൺ പ്രദേശങ്ങളിൽ നാലു വീതവും ശൂരനാട് തെക്ക്,പോരുവഴി, പെരിനാട്, പട്ടാഴി, തഴവ, ചടയമംഗലം, എഴുകോൺ, ഉമ്മന്നൂർ ഭാഗങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.