തൊഴിലാളി ക്ഷേമ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ & എംപ്ലോയ്‌മെന്റിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സിലേയ്ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. തൊഴിലാളികളുടെ ആശ്രിതരെ കൂടാതെ ഇതര വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kile.kerala.gov.in. ഫോണ്‍: 0471-2479966, 0471-2309012.