കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ ധനസഹായ പദ്ധതി (2021-22), വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതി (2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.kswcfc.org സന്ദര്‍ശിക്കുക.