
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അപാകതകളും മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും കെ.എസ്.ആര്‍.ടി.സി എംഡിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട – മംഗലാപുരം സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. തുടര്‍ച്ചയായുള്ള ജോലി ക്രമീകരണം തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇക്കാര്യം വേഗത്തില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അടുത്ത ശബരിമല സീസണിന്് മുമ്പായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പണി പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ പറഞ്ഞു. 

പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയാണ് ബസ് മംഗലാപുത്ത് എത്തുക. രണ്ട് ബസുകളാണ് പത്തനംതിട്ടയില്‍ മംഗളുരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. ഒരു ബസ് വൈകിട്ട് \ാലിന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുമ്പോള്‍ വൈകിട്ട് മൂന്നിന് മംഗളുരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് രണ്ടാമത്തെ ബസ് സര്‍വീസ് നടത്തും. റൂട്ട് സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തതയായിരുന്നു സര്‍വീസിന് കാലതാമസമുണ്ടാക്കിയത്. വീണ ജോര്‍ജ്ജ് എം.എല്‍.എയുടെ ഇടപെടലാണ് ഇപ്പോള്‍ സര്‍വീസ് തുടങ്ങാന്‍ കാരണമായത്. ബുക്കിംഗ് അനുസരിച്ച് പത്തനംതിട്ട ആറന്മുള വഴി മംഗലാപുരം എത്തുന്ന രീതിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പ്രാധാന്യം നല്‍കി റൂട്ടുകള്‍ പുനക്രമീകരിക്കാനും തീരുമാനമുണ്ട്.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ്, ഡിടിഒ ആര്‍.മനേഷ്, സോണല്‍ ഓഫീസര്‍ ജി.ബാലമുരളി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.അനില്‍കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഗിരീഷ് കുമാര്‍, മാത്യൂസ് ജോര്‍ജ്, നൗഷാദ് കണ്ണങ്കര, അബ്ദുള്‍ ഷുക്കൂര്‍, ഇക്ബാല്‍ അത്തിമൂട്ടില്‍, സാബു കണ്ണങ്കര, കുമാര്‍ അഴൂര്‍, ഹരിദാസ് , കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.