ഈ വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച്ച (30.10.2021) ഉന്നതതല യോഗം ചേരും.
രാവിലെ 10 ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കോട്ടയം, പത്തനംതിട്ട, ഇടുക്കി കലക്ടര്‍മാര്‍, കെഎസ്ബി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.