ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ പങ്കാളികളാകാന്‍ താല്പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടര്‍ഫെസ്റ്റിലെ വിവിധ ജല കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഭക്ഷ്യമേളയിലും കരകൗശല വിപണന മേളയിലും പങ്കാളികളാകാന്‍ താല്പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങള്‍ htttps://kozhikode.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അവസാന തീയതി നവംബര്‍ 15.
