താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 2020-21 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെയും മികച്ച വിജയം കരസ്ഥമാക്കിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെയും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
താനൂര്‍ കാട്ടിലങ്ങാടി റോഡ് നൂതനമായ രീതിയില്‍ വികസിപ്പിക്കുന്നതിനായി മതിയായ തുക വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മികവുറ്റ സൗകര്യങ്ങളോടെ സ്‌കൂളിനെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.പി കൃഷ്ണന്‍ കുട്ടി അധ്യക്ഷനായി. 36 വര്‍ഷമായി സ്‌കൂളില്‍ ഉച്ചക്കഞ്ഞി പാചകം നിര്‍വഹിച്ച് ജോലിയില്‍ നിന്നും വിരമിച്ച സരോജിനി അമ്മയെ അധ്യാപകര്‍ പൊന്നാടയണിയിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ടി ഷംസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സുചിത്രസന്തോഷ്, ആരീഫസലീം, രാധിക ശശികുമാര്‍, എസ്എംസി ചെയര്‍മാന്‍ ടി.പുരുഷോത്തമന്‍, പ്രിന്‍സിപ്പല്‍ ടി.പി ഷംനാദ,് ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.