ചേരാനല്ലൂർ – ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത്,ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ,ബ്ലു ബസാർ ഷോപ്പിംഗ് വില്ലജ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ചേരാനല്ലൂർ വില്ലജ് ടൂറിസം ആന്റ് ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസംബർ 21 മുതൽ 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ബ്ലൂ ബസാർ ഷോപ്പിംഗ് വില്ലേജിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ ജാഫർ മാലിക്കും ടി ജെ വിനോദ് എം.എൽ.എ യും ചേർന്ന് പ്രകാശനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി,ഫോർട്ട് കൊച്ചി ആർ.ഡി.ഒ. പി.വിഷ്‌ണുരാജ്,
സബ് കളക്ടർ രാഹുൽ ശർമ്മ, ടൂറിസം ഡെപ്യൂട്ടി
ഡയറക്ടർ അഭിലാഷ്കുമാർ ,
ഡി ടി പി സി സെക്രട്ടറി എസ്.വിജയകുമാർ,ബ്ലൂ ബസാർ എം ഡി പോൾ ആന്റണി ബാവേലി,മഞ്ഞുമ്മൽ
സെയിന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഗോഡ്‌വിൻ തിമോത്തി ,
വി.പി.ഡെന്നി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഷിമ്മി ഫ്രാൻസിസ്,വാർഡ് അംഗം
റിനി ഷോബി,പ്രോഗ്രാം കൺവീനർ കെ.കെ.ശശിനാഥ് ,ജിബിൻ എൻ ജോൺ,വ്യാപാരി പ്രതിനിധി ആസാദ് ചേരാനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.