കേരള പിറവി ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സംയുക്താഭിമുഖ്യത്തില്‍ മലയാളഭാഷാ ദിനാഘോഷവും വാരാഘോഷവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ എം.അക്ഷയ്, സന്തോഷ് കുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വിനീത്, സുജിത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും മായാദാസ്, ശരണ്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ പുരസ്‌കാരങ്ങള്‍ പിന്നീട് വിതരണം ചെയ്യും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസ്സില്‍ ഉള്‍പ്പെടുത്തിയത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ ക്വിസ് നയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ സബ് കലക്ടര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം കെ. മണികണ്ഠന്‍, ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബാസ്, ഇലക്ഷന്‍ അസിസ്റ്റന്റ് പി എ ടോംസ് എന്നിവര്‍ പങ്കെടുത്തു.