കല്‍പ്പറ്റ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ശാരീരിക – മാനസിക വെല്ലുവിളി നേരിടുന്ന യുവതി – യുവാക്കള്‍ക്കായി പ്രവൃത്തി പരിചയമേള സംഘടിപ്പിക്കുന്നു. ജൂലൈ 19നു രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9605604252, 04936206589, 7907229190 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി. സാജിത അറിയിച്ചു.
