പട്ടാമ്പി താലൂക്കിലെ തൃക്കരങ്ങോട് ശിവക്ഷേത്രം, വേങ്ങശ്ശേരിക്കാവ് ക്ഷേത്രങ്ങളില് ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് തദ്ദേശവാസികളില് നിന്നും നിയമനം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകള് നവംബര് എട്ടിന് വൈകിട്ട് അഞ്ചിനകം തിരൂര് മിനി സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന മലബാര് ദേവസ്വം ബോര്ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില് ലഭിക്കണം. അപേക്ഷ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്ക്കും ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര് ഡിവിഷന് ഇന്സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.