കരിച്ചേരി ഗവ. യു.പി സ്‌കൂളില്‍ പച്ചത്തുരുത്ത് നിര്‍മ്മിച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തൊരുക്കിയത്. പ്രദേശികമായി ലഭിക്കുന്ന തൈകള്‍ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന ചെറുവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. കരിച്ചേരി സ്‌കൂളില്‍ 25 സെന്റ് സ്ഥലത്തായി നൂറിലധികം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി. സൂരജ്, എ. മണികണ്ഠന്‍, കെ.വി ജയശ്രീ, പഞ്ചായത്തംഗങ്ങളായി ടി.വി. രാധിക, ലീനരാഘവന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ പി.പി. മനോജ്, ടി. മധുസൂദനന്‍, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ അഭിരാജ് എ.പി എന്നിവര്‍ സംസാരിച്ചു.