പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ കാസര്‍കോട് ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പുതിയ ഖാദി വില്‍പ്പനശാലകള്‍ ഏജന്‍സി വ്യവസ്ഥയില്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ 1000 ചതുരശ്ര അടി വിസ്തൃതിയുള്ള കടമുറി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സ്ഥലത്ത് ഒന്നിലധികം അപേക്ഷകള്‍ ഉണ്ടായാല്‍ സ്വന്തമായ സ്ഥലസൗകര്യങ്ങള്‍ ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04985-202310.