വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്ക് നിയമ അവബോധ ക്ലാസും ലീഗല്‍ എയ്ഡ് ക്ലിനിക്കും നടത്തുന്നതിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.ഡയസ് നിര്‍വഹിച്ചു. നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പാന്‍ ഇന്ത്യ അവയര്‍നെസ്സ് ആന്റ് ഔട്ട് റീച്ച് ക്യാപയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍.സജന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് (ചെയര്‍മാന്‍, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി) അധ്യക്ഷത വഹിച്ചു. തൃശൂര്‍ സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ട്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് സാം തങ്കയ്യന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ സണ്ണി ജോര്‍ജ് എന്‍, ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.ജി. രാഗപ്രിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സബ് ജഡ്ജ് നിഷി പി.എസ് (സെക്രട്ടറി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി) നന്ദി പറഞ്ഞു. സെന്‍ട്രല്‍ പ്രിസണ്‍, ഹൈ സെക്യൂരിറ്റി പ്രിസണ്‍ എന്നിവിടങ്ങളില്‍ തടവുകാര്‍ക്ക് നിയമ അവബോധ ക്ലാസ്സുകള്‍ നടത്തി. അഡ്വ. പ്രശാന്ത് കെ.എന്‍. നിയമവിഷയങ്ങള്‍ അവതരിപ്പിക്കുകയും തടവുകാരുടെ നിയമ സംശയങ്ങള്‍ പരിഹരികുകയും ചെയ്തു. പോസ്റ്റല്‍ വകുപ്പിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ക്ക് ആധാര്‍ എന്റോള്‌മെന്റ് നടത്തുകയും ചെയ്തു.