കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ‘മലയാളദിനം; ഭാഷയും സമൂഹവും’ എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചു. മുൻ ഹയർ സെക്കന്ററി ജോയന്റ് ഡയറക്ടറും മലയാളം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.പി പി പ്രകാശൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാമണ്ഡലം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവേശനോത്സവവും നടന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനത്തിന് പുലർച്ചെയുള്ള സാധക ക്ലാസുകളോടെ തുടക്കമിട്ടു. നൃത്തം, തുള്ളൽ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ അരങ്ങേറ്റവും നടത്തി.

അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം വി അച്യുതാനന്ദന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ.എൻ ഹരികുമാർ, തുള്ളൽ വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ, നൃത്തവിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം സംഗീതാ പ്രസാദ്, പി ടി എ പ്രസിഡന്റ് വേണുഗോപാൽ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധി ആരോമൽ എന്നിവർ പങ്കെടുത്തു.