ജില്ലയില്‍ ചൊവ്വാഴ്ച 606പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 793 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 602 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 111 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -15, കൊട്ടാരക്കര-14, പരവൂർ – 12, പുനലൂർ- ഏഴ്  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ- 34, ആദിച്ചനല്ലൂർ -28, നിലമേൽ -24, ഇളമാട്, ചിറക്കര, മയ്യനാട് എന്നിവിടങ്ങളിൽ-18 വീതവും കടയ്ക്കൽ, ചടയമംഗലം പ്രദേശങ്ങളിൽ – 15 വീതവും ഇട്ടിവ -14, ഏരൂർ, കല്ലുവാതുക്കൽ, കുന്നത്തൂർഭാഗങ്ങളിൽ- 13 വീതവും കൊറ്റങ്കര -11, കുണ്ടറ,നെടുമ്പന എന്നിവിടങ്ങളിൽ പത്തു വീതവും പന്മന, പൂതക്കുളം പ്രദേശങ്ങളിൽ ഒൻപതു വീതവും അഞ്ചൽ, പട്ടാഴി, പൂയപ്പള്ളി, വിളക്കുടി ഭാഗങ്ങളിൽ എട്ട് വീതവും തൃക്കരുവ, നീണ്ടകര, പത്തനാപുരം പ്രദേശങ്ങളിൽ ഏഴ് വീതവും കിഴക്കേകല്ലട, കരവാളൂർ, കുലശേഖരപുരം, തൃക്കോവിൽവട്ടം, തേവലക്കര എന്നിവിടങ്ങളിൽആറ് വീതവും ഇളമ്പള്ളൂർ, എഴുകോൺ, കരീപ്ര, കുമ്മിൾ, ക്ലാപ്പന, ചവറ, തലവൂർ, തെന്മല, മൈലം പ്രദേശങ്ങളിൽ അഞ്ച് വീതവും അലയമൺ, കുളക്കട, കുളത്തൂപ്പുഴ, ചിതറ, പോരുവഴി, പടിഞ്ഞാറേകല്ലട ഭാഗങ്ങളിൽ നാല് വീതവും പവിത്രേശ്വരം, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.