ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും ജനങ്ങള്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പമ്പയില്‍ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനപ്രദേശത്തു കൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മരങ്ങളുടെ ചുവട്ടിലും മണ്ണിടിച്ചിലിനോ, ഒഴുക്കില്‍ പെടുന്നതിനോ സാധ്യതയുള്ള സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രകള്‍ കഴിവതും ഒഴിവാക്കണം