ആരോഗ്യമേഖലയിലെ മാറ്റങ്ങൾ,
വികസന നേട്ടങ്ങൾ, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ‘ആരോഗ്യകേരളം വാർത്ത
പത്രിക’ ജില്ലാതലത്തിൽ പ്രസിദ്ധീകരിച്ചു.
ജില്ലാ മാസ് മീഡിയ ഓഫീസർ ഹരിത ദേവി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആരോഗ്യ കേരളം തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാഹുൽ യു ആർ
ജില്ലാ കലക്ടർ ഹരിത വി കുമാറിന്
‘വാർത്ത പത്രിക’യുടെ കോപ്പി നൽകി.
നവംബർ ഒന്നിന് ആരോഗ്യ കുടുംബ ക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് സംസ്ഥാന തലത്തിൽ വാർത്താ പത്രിക പ്രകാശനം ചെയ്തിരുന്നു. ആരോഗ്യകേരളം തൃശൂരിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ എല്ലാ മാസവും വാർത്താപത്രിക പ്രസിദ്ധീകരിക്കും.
