എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് നിർവ്വഹിച്ചു.

സർക്കാർ സ്കൂളുകൾക്ക് അണുനശീകരണത്തിനായി ഫോഗിംഗ് മെഷീൻ, സാനിറ്റൈസർ എന്നിവയും എയ്ഡഡ് സ്കൂളുകൾക്ക് തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവയുമാണ് നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനീഷ് കെ.എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു തമ്പുരാട്ടി, ബബിത ദിലീപ്, ഗാന അനൂപ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സി.എം രാജഗോപാൽ, നിത സ്റ്റാലിൻ, കമല സദാനന്ദൻ, ജെൻസി തോമസ്, എ.കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് നൽകുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡൻ്റ് സിംന സന്തോഷ് നിർവ്വഹിക്കുന്നു