ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള ധനസഹായ പദ്ധതിപ്രകാരം 2021-22 വർഷത്തെ സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. അപേക്ഷയുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല.
രക്ഷിതാവ് ശുചീകരണ തൊഴിലാളിയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിനായി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഈ മാസം 15-ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്, അല്ലെങ്കിൽ മുനിസിപ്പാലിറ്റി, അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, അല്ലെങ്കിൽ മുനിസിപ്പാലിറ്റി, അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടുക. ഫോൺ: 0484 -2422256
