കൊച്ചി കോർപ്പറേഷന്‍ മൂന്നാം വാര്‍‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ വാർഡിലെ വോട്ടർ പട്ടിക പുതുക്കുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. തിരുത്തലുക‌ൾ വരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും 2021 നവംബർ 05 മുതൽ എട്ടു വരെ ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസർക്ക് അപേക്ഷ നല്‍കാം. ആക്ഷേപങ്ങളും പരാതികളും ഈ ദിവസങ്ങളില്‍ സ്വീകരിക്കും. അപേക്ഷകളിൽ തീരുമാനമെടുത്ത് അന്തിമ വോട്ടർപട്ടികയിലെ സപ്ലിമെന്‍ററി പട്ടികയിൽ 2021 നവംബർ 17ന് പ്രസിദ്ധീകരിക്കും.