എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ 2021 മെയ് മാസത്തെ കെ.ടെറ്റ് പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾക്കും മുൻ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷകൾ വിജയിച്ച് വിവിധ കാരണങ്ങളാൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തതുമായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 6 മുതൽ എറണാകുളം സെൻ്റ് തെരേസാസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ നടക്കും. പരിശോധനയ്ക്കായി എസ് എസ് എൽ സി മുതലുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഹാൾ ടിക്കറ്റ്, കെ.ടെറ്റ് റിസൾട്ട് എന്നിവയും ഇവയുടെ എല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. ഇളവുകളോടെ പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പി.എച്ച്. സർട്ടിഫിക്കറ്റ് മുതലായ രേഖകൾ ഹാജരാക്കേണ്ടതാണ്. കാറ്റഗറി ഒന്നിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 6 നും കാറ്റഗറി രണ്ട് നവംബർ എട്ടിനും കാറ്റഗറി മൂന്ന് 9,10 തീയതികളിലും കാറ്റഗറി നാല് നവംബർ 11 നും നടക്കും.