കൊല്ലത്ത് വ്യാഴാഴ്ച 674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 667 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 116 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി – 13, പരവൂർ -11,കൊട്ടാരക്കര -ആറ് , പുനലൂർ-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ പെരിനാട് -29, തേവലക്കര -27, കുളത്തൂപ്പുഴ- 24 വെട്ടിക്കവല- 23 നീണ്ടകര- 22 കല്ലുവാതുക്കൽ, കുണ്ടറ എന്നിവിടങ്ങളിൽ 21 വീതവും കടയ്ക്കൽ മേലില പ്രദേശങ്ങളിൽ 20 വീതവും ചവറ -18 വിളക്കുടി- 16, ചിതറ – 15, ഇടമുളക്കൽ -12, അഞ്ചൽ, തെക്കുംഭാഗം, മൈനാഗപ്പള്ളി, പത്തനാപുരം, മേഖലകളിൽ ഒൻപത് വീതവും ഇട്ടിവ, തൃക്കോവിൽവട്ടം, നിലമേൽ ശൂരനാട് വടക്ക്, പേരയം, പവിത്രേശ്വരം നെടുമ്പന ഭാഗങ്ങളിൽ എട്ടു വീതവും ആദിച്ചനല്ലൂർ, കുളക്കട, പട്ടാഴി, പന്മന, വെളിയം എന്നിവിടങ്ങളിൽ ഏഴു വീതവും പിറവന്തൂർ, പൂയപ്പള്ളി, പോരുവഴി, കൊറ്റങ്കര, ചാത്തന്നൂർ, നെടുവത്തൂർ, വെളിനല്ലൂർ പ്രദേശങ്ങളിൽ ആറ് വീതവും അലയമൺ, കിഴക്കേ കല്ലട, എഴുകോൺ, ഏരൂർ, കുമ്മിൾ, തഴവ, തെന്മല ഭാഗങ്ങളിൽ അഞ്ച് വീതവും ഇളമ്പള്ളൂർ, തലവൂർ, പനയം മയ്യനാട്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നാലു വീതവും ഇളമാട്, കരവാളൂർ, കുന്നത്തൂർ, ചടയമംഗലം, ചിറക്കര, പൂതക്കുളം, മൈലം പ്രദേശങ്ങളിൽ മൂന്നു വീതവും ആണ് രോഗ ബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.