ആരോഗ്യ മേഖലയിലെ മാറ്റങ്ങള്‍, വികസന നേട്ടങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ആരോഗ്യകേരളം വാര്‍ത്താ പത്രികയുടെ ജില്ലാതല പ്രകാശനം നടത്തി. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിങ്) ഡോ. സി.കെ. ജഗദീശന്‍ പ്രകാശനം നിര്‍വഹിച്ചു.

ഡി.എം.ഒ (ആരോഗ്യം) ഇന്‍ചാര്‍ജ് ഡോ. ഇ. മോഹനന്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എ.വി. രാംദാസ്, ഡോ. എ.ടി. മനോജ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. നവംബര്‍ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സംസ്ഥാന തലത്തില്‍ വാര്‍ത്താ പത്രിക പ്രകാശനം ചെയ്തിരുന്നു.