പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരളയില്‍ ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യമാണ് യോഗ്യത. സമാന്തര പഠനം നടത്താനും അവസരമുണ്ട്. പ്രായപരിധിയില്ല. ആറുമാസമാണ് കോഴ്സ്.

കുമ്പള ഗവ.എച്ച്.എസ്.എസ്, കുട്ടമത്ത് ഗവ.എച്ച്.എസ്.എസ്, ഉദുമ ഗവ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്. തെക്കില്‍, രാംനഗര്‍ എസ്.ആര്‍.എം.ജി.എച്ച്.എസ്.എസ് എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. പിഴയില്ലാതെ നവംബര്‍ 10 വരെയും പിഴയോടെ നവംബര്‍ 17 വരെയും www.scolekerala.org യില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447913820