ഹേരൂര്‍ മീപ്രി ഗവ. വിദ്യാലയത്തില്‍ നബാര്‍ഡ് ഗ്രാമ വികസന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ വി.എച്ച്.എസ്.ഇ വിഭാഗം സ്‌കൂള്‍ കെട്ടിടോദ്ഘാടനം എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഖദീജത്ത് റിസാന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍ മുഖ്യാതിഥിയായി. യൂസഫ് ഹേരൂര്‍, മജീദ് പച്ചമ്പള, വിജയ് റായ്, വി. ദിനേശ, അബ്ദുല്‍ റഹീം മീപ്രി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം റീഷ്മ സ്വാഗതവും പ്രഥമാധ്യാപകന്‍ അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
