വ്യവസായ സംരംഭക പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് കണ്‍വീനര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, ഭൂഗര്‍ഭ ജല വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി, ലീഗല്‍ മെട്രോളജി, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, അഗ്‌നി സുരക്ഷാ, തൊഴില്‍, ജി.എസ്.ടി എന്നീ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
സര്‍ക്കാരിന്റെ നിക്ഷേപ സൗഹൃദ നടപടികളുടെ ഭാഗമായാണ് സമിതി രൂപീകരിച്ചത്. വ്യവസായികള്‍ക്കും സംരഭകര്‍ക്കും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും സമിതിയെ സമീപിക്കാമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. എല്ലാ മാസത്തിലും യോഗം ചേര്‍ന്ന് ലഭ്യമായ പരാതികള്‍ക്ക് പരിഹാരം കാണും.