ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഈ വര്‍ഷം (2018 -2019) നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളായ നഴ്‌സിംഗ്/ഫാര്‍മസി/തെറാപ്പിസ് റ്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ആയുര്‍വേദ മെഡില്‍ വിദ്യാഭ്യാസ വകുപ്പിന്റെ www.ayurveda.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 250 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയുമാണ്. കോഴ്‌സിന്റെ അപേക്ഷാ ഫീസ് ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ 0210 -03- 101- 98 അദര്‍ റസീപ്റ്റസ് എന്ന ഹെഡില്‍ ഒടുക്കി, അസല്‍ അപേക്ഷ ഫോറത്തോടൊപ്പം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി/പത്താം ക്ലാസ് തുല്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. സര്‍വീസ് വിഭാഗത്തിലുള്ള ജീവനക്കാര്‍ മേലധികാരികള്‍ മുഖേന അപേക്ഷിക്കണം. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷയും, ഫീസും നല്‍കണം. പൂരിപ്പിച്ച ഫോമുകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം, ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
