കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴില്‍ ചെയ്യുന്ന 16 മുതല്‍ 59 വയസുവരെയുളള ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത എല്ലാവരും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിലൂടെ വിവിധ സാമൂഹിക സുരക്ഷാപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കും. അക്ഷയ വഴിയും പൊതുസേവന കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് ഫോണ്‍ നമ്പര്‍, ബാങ്ക് പാസ്് ബുക്ക് എന്നിവ ആവശ്യമാണ്. ഫോണ്‍ : 0483 2734941.