സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹൈസ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും ‘വായനയുടെ വസന്തം’ എന്ന പദ്ധതി പ്രകാരം മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ വാങ്ങി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകങ്ങൾ സമയബന്ധിതമായി അച്ചടിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്രസാധകർക്ക് കാറ്റലോഗ് സമർപ്പിക്കാവുന്നതാണ്. കാറ്റലോഗ് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471-2580535.