കല്‍പ്പാത്തി രഥോത്സവം: സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള ആക്ഷന്‍ പ്ലാനില്‍ എട്ടിന് ഡി.ഡി.എം.എ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കും
കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അടിസ്ഥാനമാക്കി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച ആക്ഷന്‍ പ്ലാനില്‍ നവംബര്‍ എട്ടിന് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്ന് എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെട്ടിടത്തിനുള്ളില്‍ 100 പേരെയും തുറസായ സ്ഥലത്ത് 200 പേരെയും ഉള്‍പ്പെടുത്തി രഥോത്സവം നടത്താനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്.