പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച  ഫോര്‍ക് ലിഫ്റ്റ് പരിശീലനം വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ലൈസന്‍സ് വിതരണം  കലക്ടറേറ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു.   ജില്ലാ പഞ്ചായത്  പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനവും ലൈസന്‍സ് വിതരണവും നിര്‍വഹിച്ചു. ജില്ലാ   കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ജില്ലയിലെ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട  നൂറോളം  യുവതീയുവാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കി. അങ്കമാലിയിലെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ടെക്‌നോളജി ആണ് ഓയൂര്‍ ഇ.ഇ.ടി യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നല്‍കിയത്.
ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എം.നജീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.