സുല്‍ത്താന്‍ ബത്തേരി: അസാപിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തോടൊപ്പം തൊഴില്‍ പരിശീലന പദ്ധതിക്കു തുടക്കമായി. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പദ്ധതി നടപ്പാക്കുന്നത്. വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുക. ഗവ. സര്‍വജന ഹൈസ്‌കൂളില്‍ പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രോഗ്രാം ഓഫിസര്‍ നിമിഷാ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജോളി, നിഖില്‍ എന്നിവര്‍ സംസാരിച്ചു.