പനമരം: ഹരിതകേരള മിഷന്‍ പനമരം ഗ്രാമപഞ്ചായത്തുതല രൂപീകരണയോഗം പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍. പ്രദീപ്കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രാജന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബഷി, കുഞ്ഞികൃഷ്ണന്‍, മിഷന്‍ പഞ്ചായത്ത് തല കോ-ഓഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിസോഴ്സ്പേഴ്സണ്‍ എം.ആര്‍ പ്രഭാകരന്‍ ക്ലാസെടുത്തു.