ആലപ്പുഴ: ജില്ലയില്‍ 198 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 6.92 ശതമാനമാണ്. 124 പേര്‍ രോഗമുക്തരായി. നിലവില്‍ 2496 പേര്‍ ചികിത്സയില്‍ കഴിയുന്നു.